താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇന്നും രൂക്ഷമായി തുടരുന്നു. അവധി ദിനമായതിനാല്‍ ഇന്നലെ രാവിലെ ഗുണ്ടല്‍പേട്ട, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികള്‍ രാത്രിയോടെ കൂട്ടത്തോടെ തിരിച്ചെത്തിയതും, രാത്രികാലങ്ങളില്‍ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതുമാണ് പ്രധാനമായും കുരുക്കിന് കാരണമായത്.

ഇതിനുപുറമെ ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ നടക്കുന്ന വീതികൂട്ടല്‍ പ്രവൃത്തികള്‍ മൂലമുള്ള തടസ്സങ്ങളും പ്രതിസന്ധി ഇരട്ടിയാക്കി. ഇന്ന് രാവിലെയും ഗുണ്ടല്‍പേട്ട, വയനാട് ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വാഹനങ്ങള്‍ കൂടുതലായി എത്തിയതോടെ ചുരത്തില്‍ കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.

അർദ്ധരാത്രിയില്‍ രൂപപ്പെട്ട കനത്ത ബ്ലോക്കില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലൻസുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളമാണ് വഴിയില്‍ കുടുങ്ങിയത്. ഗതാഗതക്കുരുക്കിനിടയിലും ക്ഷമയില്ലാതെ ചില ഡ്രൈവർമാർ വരി തെറ്റിച്ച്‌ റോങ് സൈഡിലൂടെ മുന്നോട്ട് എടുത്തത് ഇരുവശങ്ങളിലേക്കുമുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.

ഇത്തരം സന്ദർഭങ്ങളില്‍ ഡ്രൈവർമാർ കൃത്യമായ വരിപാലനവും സാമാന്യ മര്യാദയും കാണിച്ച്‌ കുരുക്ക് ഒഴിവാക്കാൻ സഹകരിക്കണമെന്ന് നിരന്തരം ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, അച്ചടക്കമില്ലാത്ത ഡ്രൈവിംഗ് മൂലം മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിയില്‍ ദുരിതത്തിലാകുന്ന കാഴ്ചയാണ് ചുരത്തില്‍ ഇപ്പോഴും കാണുന്നത്.

SUMMARY: Severe traffic congestion on the Thamarassery Ghat Road

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും...

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ...

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം;  ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി...

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി...

ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന്...

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

Related Articles

Popular Categories