ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരം ആന്ധ്രപ്രദേശ് ആദായനികുതി മുന്‍ കമ്മീഷണര്‍ വൈ സത്യനാരായണ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് ഹനീഫ് എം അധ്യക്ഷത വഹിച്ചു.
സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, ട്രഷറര്‍ സയ്യിദ് മസ്താന്‍, ഹരികുമാര്‍, വിനേഷ്, വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ സുധ വിനേഷ്, കണ്‍വീനര്‍ രമ്യ ഹരികുമാര്‍, അജിത സതീഷ്, സുജ ഗോപകുമാര്‍, അംബിക സുരേഷ്, ഷൈമ രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മത്സരത്തില്‍ ഒന്നാം സമ്മാനം 20,000 രൂപയും റോളിംഗ് ട്രോഫിയും പ്രഭുല്‍ പവിത്രനും (രാമമൂര്‍ത്തി നഗര്‍) സംഘവും കരസ്ഥമാക്കി. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും-സതീഷ് ചന്ദ്രനും സംഘവും (സിറ്റി സോണ്‍), മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും -പ്രിയ രാജേഷും സംഘവും (കന്റോണ്‍മെന്റ് സോണ്‍) ശ്രീലക്ഷ്മിയും സംഘവും (കെ ആര്‍ പുരം സോണ്‍) എന്നിവരും കരസ്ഥമാക്കി.
പ്രോത്സാഹന സമ്മാനങ്ങള്‍: വിസ്മയ പ്രദീപ് ആന്‍റ് ടീം, ശ്രീനാഥ് എസ് ആന്‍റ്ടീം, ദിവ്യജിത് ആന്‍റ് ടീം, നചികേതസ് ആന്‍റ് ടീം (കെ ആര്‍ പുരം സോണ്‍). 22 ടീമുകള്‍ പങ്കെടുത്ത മത്സരത്തിന് ഭാസ്‌കരന്‍ ആചാരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ വിധികര്‍ത്താക്കളായി.
SUMMARY: Kerala Samajam organized pookkalam competition
















