നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയില്‍ തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങള്‍ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതിയിലുള്ളത്.

ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓണ്‍ലൈൻ മാധ്യമത്തെയും ഹർജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി അൻസിബയുടെ ഹർജി തള്ളിയിരുന്നു. കേസെടുക്കാൻ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌കോടതിയുടെ നിരീക്ഷണം. പാലാരിവട്ടം പോലീസും പരാതിയില്‍ കേസെടുക്കാൻ തയാറായിരുന്നില്ല.

നിരവധി തവണ പോലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അൻസിബ ആരോപിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്കിടയിലാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് വിവാദ അഭിമുഖം നല്‍കിയത്.

അൻസിബ അയച്ച വാട്‌സ്‌ആപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായെന്ന് കാണിച്ച്‌ ലക്ഷ്മിപ്രിയ മുമ്പ് തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചു എന്ന ഗുരുതര ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു.

SUMMARY: Ansiba’s complaint against actress Lakshmipriya: High Court orders registration of FIR

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈൻ: പരീക്ഷണയോട്ടം നവംബറിൽ

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈൻ പാതകളിലെ നിർമാണം...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയദശമി ആഘോഷം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയ ദശമി ആഘോഷം സംഘടിപ്പിച്ചു....

പറക്കുന്നതിനിടെ എയർ ആംബുലൻസിൻ്റെ ഡോർ തുറന്നു: ബംഗ്ലാദേശിൽ അടിയന്തര ലാൻഡിംഗ്, ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ധാക്ക: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു....

വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ...

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ജൂഡോയില്‍ കപില്‍ പര്‍മറിന് വെങ്കലം

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ....

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

Related Articles

Popular Categories