അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത കെ.എസ്.യു നേതാവ് അറസ്റ്റില്‍

തൃക്കാക്കര: കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കെഎസ്‌യു നേതാവ് അറസ്റ്റില്‍. തൃക്കാക്കര ഭാരത് മാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയും കെഎസ്‌യു യൂണിറ്റ് മീഡിയ കോ-ഓർഡിനേറ്ററും വീഡിയോ എഡിറ്ററുമായ ശ്രീഹരിയെയാണ് പോലീസ് പിടികൂടിയത്.

2025 ഡിസംബർ ഒന്ന് മുതല്‍ 2026 സെപ്റ്റംബർ രണ്ട് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. കോളജ് പരിപാടികളുടെ വീഡിയോ ചിത്രീകരിച്ച ശേഷം അതില്‍നിന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങള്‍ എടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

അന്വേഷണത്തിനിടെ ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍നിന്ന് മോർഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് കോളജ് അധികൃതർ ഇയാളെ പുറത്താക്കുകയും പിന്നീട് പോലീസ് കേസെടുക്കുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ വിദ്യാർഥികള്‍ രംഗത്തെത്തി. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നും പ്രതികളെ സംരക്ഷിക്കാൻ കോളജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചതും പ്രതിഷേധത്തിന് കാരണമായി. തുടർന്ന് വിദ്യാർഥികള്‍ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തി. വിദ്യാർഥി പ്രതിനിധികളും പോലീസും കോളജ് അധികൃതരും തമ്മില്‍ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

SUMMARY: KSU leader arrested for morphing photos of teachers and classmates

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

ശിവമൊഗ്ഗയിൽ ദസറ ജംബോ സവാരിക്കിടെ ആന ഇടഞ്ഞു

ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ...

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം...

ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ സ്ഫോടനത്തിന് പിന്നിൽ ടോർച്ചിനുള്ളിൽ ഒളിപ്പിച്ച ഐ.ഇ.ഡി.യെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ടോർച്ച്...

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

Related Articles

Popular Categories