ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിൽ കയ്യാങ്കളി; എംഎൽഎയ്ക്ക് പരുക്ക്

തിരുവനന്തപുരം: ചിറയിന്‍കീഴ് എം എല്‍ എ രമ്യ ഹരിദാസിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം എല്‍ എയും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിറയിന്‍കീഴിലുണ്ടായ സംഭവത്തിനു ശേഷം പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടി. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. ഈ യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് എന്നയാള്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ഇയാള്‍ക്ക് യോഗവുമായി ഒരു ബന്ധവുമില്ലെന്നാണ് ആരോപണം. ഇതിനെ പഞ്ചായത്ത് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തർക്കമുണ്ടായത്.

പിന്നീട് എം എല്‍ എും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാകുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എം എല്‍ എയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെയാണ് രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചതായി രമ്യ ഹരിദാസും രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും ആരോപിച്ചതോടെ സംഭവം പുകയുകയാണ്.
SUMMARY: Ramya Haridas MLA and Congress leaders clash in Chirayinkeezhu; MLA injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്; രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്‌ഐയുടെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

ശിവമൊഗ്ഗയിൽ ദസറ ജംബോ സവാരിക്കിടെ ആന ഇടഞ്ഞു

ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ...

പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം...

ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ സ്ഫോടനത്തിന് പിന്നിൽ ടോർച്ചിനുള്ളിൽ ഒളിപ്പിച്ച ഐ.ഇ.ഡി.യെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ടോർച്ച്...

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

Related Articles

Popular Categories