ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഹോസ്റ്റല്‍ ഡേസ് എന്ന ആണ്‍കുട്ടികളുടെ പി ജി കെട്ടിടമാണ് തകര്‍ന്നത്. പേയിംഗ് ഗസ്റ്റ് താമസ സൗകര്യമുള്ള കെട്ടിടം ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടം തകരുന്ന സമയത്ത് കുറഞ്ഞത് 50 വിദ്യാര്‍ഥികളെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 12 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സ്ലാബുകളും ഗര്‍ഡറുകളും നീക്കം ചെയ്യുന്നതിനായി എക്‌സ്‌കവേറ്ററും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങളെ സഹായിക്കാന്‍ ദുരന്ത നിവാരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് അപകടം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

SUMMARY: Four-storey building collapses in Delhi; one dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട്ടിൽ അതീവ്ര മഴ മുന്നറിയിപ്പ്: നാളെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും; റിസോർട്ടുകൾക്കും ട്രക്കിങ്ങിനും വിലക്ക്

കൽപറ്റ: ജില്ല ഭരണകൂടം അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ...

ദൊഡ്ഡബള്ളാപുര റോഡിൽ കോൺക്രീറ്റ് മിക്സർ ലോറിയിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു; സുഹൃത്തിന് പരിക്ക്

ബെംഗളൂരു: ദൊഡ്ഡബള്ളാപുര മെയിൻ റോഡിൽ കോൺക്രീറ്റ് മിക്സർ ലോറി ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ...

തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ  തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ...

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം...

സംസ്ഥാനത്ത് മഴ കനക്കുന്നു; പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. പരുക്കേറ്റവരെ പാറശാല...

ഗോൾഡൻ ചാരിയറ്റിന്റെ 2026–27 സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 യാത്രക്കാർ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ 2026–27...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന്...

Related Articles

Popular Categories