സെന്റ് മേരീസ് ബസിലിക്ക തിരുനാൾ: ശിവാജിനഗറില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: സെന്റ് മേരീസ് ബസിലിക്കയിൽ പരിശുദ്ധ ദൈവ മാതാവിന്റെ വാര്‍ഷിക തിരുനാളിനോടനുബന്ധിച്ചുള്ള ഘോഷയാത്ര കണക്കിലെടുത്ത് ഇന്ന് ശിവാജിനഗര്‍ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 1 മുതൽ രാത്രി 11 വരെ ശിവാജിനഗർ, റസ്സൽ മാർക്കറ്റ്, പരിസര പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർക്ക് ബെംഗളൂരു ട്രാഫിക് പോലീസ് ജാഗ്രതാ നിർദേശം നൽകി.

തിരുനാളിനോടനുബന്ധിച്ചുള്ള ഘോഷയാത്രയിലടക്കം വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ശിവാജിനഗർ മേഖലയിലെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. റസ്സൽ മാർക്കറ്റ്, ബ്രോഡ്‌വേ റോഡ്, ശിവാജിനഗർ ബസ് സ്റ്റാൻഡ്, സമീപ റോഡുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കും.

തിരുനാൾ ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനും നിയന്ത്രണമുണ്ടാകും. തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ സാധ്യമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
ശിവാജിനഗറും തൊട്ടടുത്ത സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് അധിക സമയം മാറ്റിവെക്കണമെന്നും പോലീസ് നിർദേശിച്ചു. അടിയന്തര സേവന വാഹനങ്ങൾക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം ഗതാഗതം നിയന്ത്രിക്കാൻ അധിക പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

തിരുനാള്‍ സമാപനത്തിന്റെ ഭാഗമായുള്ള പുഷ്പാലംകൃത രഥ ഘോഷയാത്ര വൈകിട്ട് 5.30നു ആരംഭിക്കും. ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡൊ മുഖ്യകാർമികത്വം വഹിക്കും. നഗരപ്രദക്ഷിണത്തിനു ശേഷം 8.30ന് ആശീർവാദം, തുടർന്നു കുർബാന എന്നിവയോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
SUMMARY: St. Mary’s Basilica Festival: Traffic restrictions in Shivajinagar today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലിൽ രഹസ്യ കോഡ്, ഉറുദു കുറിപ്പ്, പാക് കറൻസി; ജമ്മു അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രാവിനെ പിടികൂടി

ജമ്മു: ഇന്ത്യ–പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ വസ്തുക്കളുമായി കണ്ടെത്തിയ പ്രാവിനെ...

രാത്രി ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങി കേരള ആർ.ടി.സി ബസ്; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി

ബെംഗളൂരു: ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ കേരള ആർ.ടി.സി ബസ് യാത്രക്കാർക്ക് തുണയായി മന്ത്രി...

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരുക്ക്

കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പുള്ളിപ്പുലി രക്ഷാപ്രവർത്തനത്തിനിടെ വെറ്ററിനറി ഡോക്ടർക്ക് മർദനം; 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ പുള്ളിപ്പുലിയെ രക്ഷിക്കുന്നതിനിടയിൽ സർക്കാർ വെറ്ററിനറി ഡോക്ടർക്ക്...

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന...

Related Articles

Popular Categories