സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി 54ലാണ് അപകടമുണ്ടായത്. 13 പേര്ക്ക്‍ പരിക്കേറ്റു. ട്രാവലർ ഡ്രൈവറും മൈസൂരു ടി. നരസിപ്പുര കിറഗസുനി വില്ലേജ് സ്വദേശിയുമായ രഞ്ജിത്ത്(24), വിദ്യാർഥികൾക്ക് ഭക്ഷണം പാകംചെയ്തുനൽകുന്നതിന് ട്രാവലറിലുണ്ടായിരുന്ന ഐബള്ളി ഗാന്ധിനഗർ സ്വദേശി ഭരത്കുമാർ(22) എന്നിവരാണ് മരിച്ചത്. കര്‍ണാടക മാണ്ഡ്യ യൂനിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
കഴിഞ്ഞ ദിവസം പുലർച്ച ഒന്നേമുക്കാലോടെയാണ് സംഭവം. മൂന്നാറിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. 13 വിദ്യാർഥികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം പൊടുന്നനെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ എത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
SUMMARY: Two people from Karnataka met a tragic end after their Traveller van overturned during a pleasure trip in Wayanad.
















