വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ് ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസായതിന് പിന്നാലെയാണ് വിയോഗം. 28 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് ബെല്‍രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം ആണ് മരണകാരണം. കോട്ടയം മണിമല സ്വ‌ദേശിയാണ്.

സീരിസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമായിരുന്നു ബെല്‍രാജ് താമസിച്ചിരുന്നത്. മുറിയുടെ കോളിംഗ് ബെല്‍ പലതവണ അടിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുട‌‍ർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഴല്‍, മധുരം, ഡാകിനി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റെ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

ബെല്‍രാജിന്റെ ആദ്യ വെബ്സീരിസായ കാപ്പി സ്ക്വാഡ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജിയോ ഹോട്ട്സ്റ്റാറില്‍ പ്രദർശനം ആരംഭിച്ചത്. ആറു വർഷം നീണ്ടുനിന്ന പ്രണയ ജീവിതത്തിന് പിന്നാലെ കഴിഞ്ഞ മാസമാണ് ബെല്‍രാജ് വിവാഹിതനായത്. റിനോഷ് ജോർജ്, അനഘ അജിത്ത്, ദിയ ദീപൻ, ജോയല്‍ ദീപൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സീരിസിന്റെ നാല് ഭാഗങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിരുന്നു.

SUMMARY: month after his wedding; ‘Coffee Squad’ director Belraj Kalarikkal passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

മാസപ്പടി കേസ്; പിണറായി വിജയന്റെ വസതിയില്‍ നേരിട്ടെത്തി സമൻസ് പതിപ്പിച്ച്‌ ഇ.ഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ എത്തി...

Related Articles

Popular Categories