മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു. കർണാടകയിൽ വനിതകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തത് ചർച്ചയാകുന്നതിനിടെയാണ് സൗമ്യ റെഡ്ഡിയുടെ നടപടി. സംസ്ഥാനത്ത് വനിതാ നേതാക്കൾക്കും പ്രവർത്തകർക്കും കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിലും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് രാജിക്കത്ത് ശ്രദ്ധ നേടുന്നത്.

പുതിയ മഹിളാ കോൺഗ്രസ് അധ്യക്ഷയെ നിയമിക്കുന്നതുവരെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തയ്യാറാണെന്ന് സൗമ്യ റെഡ്ഡി രാജിക്കത്തിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. രാജി അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കർണാടക മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യക്കുറവ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ നയരൂപീകരണത്തിലും ഭരണനിർവഹണത്തിലും കൂടുതൽ ഫലപ്രദമായി പ്രതിഫലിക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ഉയരുന്നു.

സൗമ്യ റെഡ്ഡിയുടെ രാജിക്കത്ത് കോൺഗ്രസ് നേതൃത്വം എങ്ങനെ പരിഗണിക്കുമെന്നതും സംസ്ഥാന മഹിളാ കോൺഗ്രസിന്റെ അടുത്ത അധ്യക്ഷയായി ആരെത്തുമെന്നതും ഇനി ശ്രദ്ധേയമാണ്.

ബെംഗളൂരുവിൽനിന്നുള്ള മുൻ എം.എൽ.എ.യാണ് സൗമ്യാ റെഡ്ഡി. വനം, പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്കെതിരെ പ്രതിഷേധം; ബെംഗളൂരുവിൽ 50 പേരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബെംഗളൂരുവിൽ ഐസ പ്രവർത്തകരെയും...

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

Related Articles

Popular Categories