137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തിൽ

ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവിൽ നട്ടംതിരിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതത്തിന് 30 ശതമാനം പരിധി നിശ്ചയിച്ചിരിക്കുകയാണ് ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (NPPA). ഈ മരുന്നുകളുടെ പുതുക്കിയ വില (MRP) 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള വിലഘടന അനുസരിച്ച് ചില മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

പെംബ്രോലിസുമാബ് (pembrolizumab), റിബോസിക്ലിബ്, (ribociclib), അബെമാസിക്ലിബ് (abemaciclib) തുടങ്ങിയ പേറ്റന്റ് ഉള്ള മരുന്നുകള്‍ ഉള്‍പ്പെടെയാണ് വില കുറയുക. സ്റ്റോക്കിസ്റ്റുകള്‍ക്കോ ആശുപത്രികള്‍ക്കോ നേരിട്ട് വില്‍ക്കുമ്പോള്‍, ആദ്യ വില്‍പന ഘട്ടത്തിലെ വിലയുടെ 30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ഈടാക്കാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഈ മരുന്നുകളുടെ നിര്‍മാതാക്കള്‍ പുതുക്കിയ പരമാവധി ചില്ലറ വില്‍പന വില ഏഴ് ദിവസത്തിനുള്ളില്‍ എന്‍ പി പി എക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്

കാൻസർ ചികിത്സയിൽ മരുന്നുകൾക്കുള്ള ചെലവ് പല കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ തകർക്കുന്ന ഘടകമാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, ഇമ്യൂണോതെറാപ്പി, തുടർപരിശോധനകൾ, ആശുപത്രിവാസം എന്നിവയ്‌ക്കൊപ്പം ദീർഘകാലം മരുന്നുകൾ വാങ്ങേണ്ടിവരുന്നതും ചെലവ് വർധിപ്പിക്കുന്നു.

മരുന്നിന്റെ ഉൽപാദനച്ചെലവും രോഗി നൽകുന്ന വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുന്നത് ഒഴിവാക്കാനാണ് വിലനിയന്ത്രണം. NPPA നടത്തിയ വിലയിരുത്തലിൽ, നിയന്ത്രണവിധേയമല്ലാത്ത ചില കാൻസർ മരുന്നുകളിൽ വ്യാപാര ലാഭവിഹിതം ശരാശരി 170 ശതമാനത്തോളം വരുന്നതായും ചില സന്ദർഭങ്ങളിൽ അത് 700 ശതമാനം വരെ ഉയരുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരം അമിതമായ വിലവർധന നിയന്ത്രിക്കുന്നതിനാണ് വ്യാപാര ലാഭവിഹിതം 30 ശതമാനമാക്കി പരിമിതപ്പെടുത്തുന്നത്. രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കൽ വിദഗ്ധരും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.

മരുന്ന് നിർമ്മാതാക്കൾ പുതിയ നിരക്കുകൾ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാർമസികളും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുകയും പുതിയ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും വേണം.

ഉപഭോക്താക്കൾക്ക് പുതിയ മരുന്ന് നിരക്കുകൾ എൻ.പി.പി.എ. വെബ്‌സൈറ്റ് വഴി നേരിട്ട് പരിശോധിക്കാം.

SUMMARY: Prices of 137 cancer drugs to be reduced; revised rates come into effect from November 9.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു: ലൈം​ഗിക ചൂഷണത്തിന് ഇരയായി, രണ്ടുപേർ അറസ്റ്റിൽ‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ...

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

Related Articles

Popular Categories