ഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. കേസില്‍ പിണറായിക്കെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. പിണറായിക്ക് ഡിവിഷന്‍ ബഞ്ച് മുമ്പാകെഅപ്പീല്‍ നല്‍കാനും കോടതി അനുമതി നല്‍കി.
അപ്പീല്‍ പരിഗണിക്കും വരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകില്ല. ഒരാഴ്ചത്തേക്കാണ് അന്വേഷണം നീട്ടിയത്. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോയ് മാല ബാഗ്ചിയുടെ ഉത്തരവ്. അധികാര പരിധി കടക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ ഡി) സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇത് ഇ ഡിക്ക് തിരിച്ചടിയായി.
SUMMARY: Relief for Pinarayi in CMRL case; Supreme Court stays Vigilance probe
















