ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ദസറ ഘോഷയാത്രയ്ക്കിടെ അമ്പാരി ആന ഇടഞ്ഞു. സോമണ്ണ എന്ന ആനയാണ് ഘോഷയാത്രയ്ക്കിടെ ഇടഞ്ഞത്. ഇതിനിടെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ചിരുന്ന വെള്ളി അമ്പാരി താഴെവീണു സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
ആന പെട്ടെന്ന് പരിഭ്രാന്തനായി മുന്നോട്ടോടിയതോടെ സമീപത്തുണ്ടായിരുന്നവർ ഭീതിയിലായി. ഘോഷയാത്ര തടസ്സപ്പെടുകയും പ്രദേശത്ത് ആശങ്ക പടരുകയും ചെയ്തു. വനംവകുപ്പു ജീവനക്കാർ ഏറെ നേരം ശ്രമിച്ചാണ് ആനയെ നിയന്ത്രിച്ചത്.
SUMMARY: An elephant carrying the howdah turned unruly during the Dasara ‘Jumbo Savari’ in Shivamogga.
















