ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം കരയോഗം ഓഫീസിൽ വെച്ച് നടന്നു. കരയോഗത്തിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി ബിജുപാൽ ഇ. കെ. നമ്പ്യാർ (പ്രസിഡന്റ്), സുരേഷ് ജി. നായർ (സെക്രട്ടറി), വിക്രമൻ പിള്ള എസ്. (ട്രഷറർ) എന്നിവര ജനറൽ ബോഡി തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി രാമചന്ദ്രൻ വേണു (വൈസ് പ്രസിഡന്റ്), പി. കെ. മുരളീധരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
ബോർഡ് അംഗങ്ങളായി ബിനോയ് എസ്. നായർ, ധനേഷ് കുമാർ, ഉണ്ണികൃഷ്ണൻ പി. ആർ. എന്നിവരും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ആനന്ദൻ, ജയപാൽ, മുരളി മോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, കൃഷ്ണൻകുട്ടി, പദ്മകുമാർ, വിനോദ് കുമാർ, വിദ്യാധരൻ ഇ. കെ., സന്തോഷ് കുമാർ, ഗംഗാധരൻ നമ്പ്യാർ എന്നിവരടങ്ങുന്ന പത്തംഗ സമിതിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.
SUMMARY: Office-bearers of the N.S.S. K. Yashwantapuram Karayogam
















