വയനാട് ഉരുൾപൊട്ടലിൽ മരണം 120 കടന്നു; രക്ഷാപ്രവർത്തനം രാത്രിയും തുടരുന്നു

വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടലിൽ കുടങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം രാത്രിയിലും തുടരുന്നു. അടഞ്ഞു കിടക്കുന്ന വീടുകളിൽ സൈന്യം പരിശോധന നടത്തുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇതുവരെ 120 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 106 പേർ ദുരന്തത്തിൽ മരിച്ചതായാണ് റവന്യു വിഭാഗത്തിന്റെ കണക്ക്. എൺപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 130ലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ 91 പേരും മേപ്പാടി ഹെൽത്ത് സെന്ററിൽ 27 പേരും കല്‍പ്പറ്റ ഗവ. ആശുപത്രിയിൽ 13 പേരുമാണ് ചികിത്സയിലുള്ളത്. 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 51 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.

ഇരുട്ടു പരുന്നതോടെ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. വടം ഉപയോഗിച്ചും ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് സൈന്യം താൽക്കാലിക പാലം നിർമിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ചൂരൽമലയിൽ പരുക്കേറ്റവരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘമാണ് ചൂരൽമലയിലെത്തിയത്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവിൽനിന്ന് സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടിൽ എത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം നടപ്പാക്കിയത്. പ്രത്യേക ഡോഗ് സ്ക്വാഡ് ഉടൻ അപകട മേഖലയിലെക്ക് എത്തും. കൂടുതൽ താത്കാലിക പാലങ്ങൾ സൈന്യം നിർമിക്കും. കൂടുതൽ സൈനികർ ദുരന്തഭൂമിയിലേക്ക് എത്തും.

മുണ്ടക്കൈ ദുരന്തത്തിൽ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടന്ന 70 ശതമാനത്തിലധികം ആളുകളെ ഇതിനോടകം പുറത്തെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൂല കാലവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കിനെയും അതിജീവിച്ചാണ് രക്ഷാപ്രവർത്തനം. മൃതദേഹങ്ങളും പരുക്കേറ്റവരുമായും ആംബുലൻസുകൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 3069 പേർ ക്യാംപുകളിലുണ്ട്. ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
<BR>
TAGS : WAYANAD LANDSLIPE
SUMMARY : Death toll rises to 120 in Wayanad Ullpettel, rescue operation continues at night

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച...

ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ...

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

Related Articles

Popular Categories