കേരളത്തില്‍ വീണ്ടും മഴ കനക്കും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകളും മുന്നില്‍ കാണണമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുള്ളതിനാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നാണ് സൂചനകള്‍.

മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 13 മുതല്‍ കുറെക്കൂടി ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ അറിയിക്കുന്നത്. മധ്യ, തെക്കന്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
<BR>
TAGS : KERALA | RAIN
SUMMARY : Rain updates Kerala

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

61-കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ച സംഭവം; അയൽവാസി പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ...

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ...

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: സി​ജെ​പി സ​മ​രം 34-ാം ദിവസത്തിലേക്ക്, ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ...

82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച...

ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ...

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

Related Articles

Popular Categories