മുഡ; രാജി വെക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് രാജി വെക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ തന്നെ മനപൂർവം വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ എല്ലാവിധ അന്വേഷണങ്ങളോടും താൻ സഹകരിക്കും. നിയമപരമായി ഇക്കാര്യം നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ മുഡ ഭൂമി തൻ്റെ ഭാര്യക്ക് അവരുടെ സഹോദരൻ സമ്മാനിച്ചതാണെന്നും അത് പിന്നീട് മുഡ കയ്യേറിയതാണെന്നും അദ്ദേഹം പറഞ്ഞു. മുഡ തന്നെയാണ് കയ്യേറിയ ഭൂമിക്ക് പകരം മറ്റൊരിടത്ത് ഭൂമി അനുവദിച്ചത്. ഇതിനായി ഒരിക്കലും ഭാര്യ പാർവതി മുഡയെ സമീപിച്ചിട്ടില്ല. ഇക്കാരണത്താൽ തന്നെ കേസിൽ പലകാര്യങ്ങളും പുറത്തുവരാൻ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ലോകായുക്ത പോലീസും, ഇഡിയും സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി, ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, മല്ലികാര്‍ജുന്‍ സ്വാമിക്ക് മുഡ ഭൂമി വിറ്റ ദേവരാജു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ സിദ്ധരാമയ്യയ്‌ക്ക് തുടരാനാകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

TAGS: KARNATAKA | MUDA SCAM
SUMMARY: Won’t resign from cm post, clears siddaramiah

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

Related Articles

Popular Categories