കോളേജുകൾക്കും 11ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സ്കൂളുകൾക്ക് 11ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് അവധി ബാധകമാണ്. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് ( എൻടിയു) എന്ന അധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.

പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അധ്യാപക പരിഷത്ത് നിവേദനം നൽകിയത്.
<br>
TAGS : HOLIDAY
SUMMARY : 11 is also a holiday for colleges

Hot this week

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും-ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത...

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാൺപൂര്‍: സിബിഎസ്‌ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍...

അടുത്ത 5 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ...

കോഴിക്കോട്ടെ നിപ ബാധ; പൂനൈ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച...

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാര്‍ത്ത; ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം

ന്യൂഡൽഹി: 2026 ഫിഫാലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ കാൽപ്പന്ത്...

മാളയില്‍ പോലീസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മാള എസ്‌എച്ച്‌ഒ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍...

തിരുവനന്തപുരത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്‌ക്കല്‍...

Related Articles

Popular Categories