ഫുട്‌ബോള്‍ പരിശീലനത്തിനിടെ അസ്വസ്ഥത; കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു

കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ഗോകുലം എഫ്‌സിയുടെ താരമായ ഗൗരി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മണ്ണഞ്ചേരി 15-ാം വാര്‍ഡ് മുന്‍ പഞ്ചായത്ത് മെമ്പറായ സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. പൂജ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗൗരി നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഫുട്‌ബോള്‍ പരിശീലത്തിനിറങ്ങിയതായിരുന്നു.

പരിശീലനത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൗരി മൈതാനത്തിന് പുറത്തിരുന്നു. വിശ്രമത്തിനിടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതോടെ സഹപാഠികള്‍ ചേര്‍ന്ന് ഗൗരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന് എത്തിക്കും. ശേഷം രാത്രി 10 – ന് കലവൂരിൽ സംസ്ക്കരിക്കും.ആലപ്പുഴ ജില്ലയിലെ മികച്ച ഫുട്ബോൾ താരമായിരുന്നു മരിച്ച ഗൗരി.
<BR>
TAGS : DEATH
SUMMARY : A 19-year-old sportswoman collapsed and died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories