കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് എംഎൽഎയുടെയും മകന്റെയും വസതിയിൽ ഇ ഡി റെയ്‌ഡ്‌

റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും മകന്റെയും വസതിയിൽ ശനിയാഴ്ച റെയ്ഡ് നടത്തിയതായി ഇ.ഡിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റെയ്‌ഡ്‌..റായ്പൂരിലെ ലഖ്മയുടെ വസതിയും സുക്മ ജില്ലയിലെ മകൻ ഹരീഷ് ലഖ്മയുടെ വസതിയും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളാണ്‌ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഇഡി പരിശോധിച്ചത്‌. എന്നാൽ, ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡുകളെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കളെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇതിനു പുറകിലെന്നും കോൺഗ്രസ് ആരോപിച്ചു.

മുൻ കോൺഗ്രസ് സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്നു ലഖ്മ. കോണ്ട നിയമസഭാ സീറ്റിൽ നിന്ന് ആറ് തവണയാണ് ലഖ്മ എംഎൽഎയായത്. 2019-22 കാലഘട്ടത്തിൽ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ സർക്കാരിൻ്റെ സമയത്താണ്‌ മദ്യം കുംഭകോണം നടന്നതെന്ന് ഇഡി പറഞ്ഞു.എന്നാൽ, സംസ്ഥാനത്ത് നഗര, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബിജെപി കേന്ദ്ര ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്ന് സംഭവത്തിൽ ഛത്തീസ്ഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രസിഡൻ്റ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
<BR>
TAGS : ENFORCEMENT DIRECTORATE
SUMMARY : Money laundering; ED raids residence of Congress MLA and son

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories