ഭാവ​ഗായകൻ ഇനി ഓർമ; പി. ജയചന്ദ്രന്റെ സംസ്കാരം നടന്നു

എറണാകുളം: ഭാവ​ഗായകൻ പി. ജയചന്ദ്രൻ ഇനിയോർമ. ചേന്ദമം​ഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോ​ഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷം ​ഗാർഡ് ഓഫ് ഓണർ നൽകി.

മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകിട്ട് മൂന്നരയോടെ സംസ്കാരം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മുൻപേ ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒന്നേകാലോടെ ജയചന്ദ്രന്റെ മകൻ ദിനനാഥൻ ചിതയ്‌ക്ക് തീ കൊളുത്തി.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ജയചന്ദ്രന്റെ വിയോ​ഗം. തൃശൂരിലെ സം​ഗീത നാടക അക്കാദമിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിന് പേരാണ് ജയചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൂങ്കുന്നത്തെ വീട്ടിലും പൊതുദർശനമുണ്ടായിരുന്നു.

TAGS: KERALA | P JAYACHANDRAN
SUMMARY: Final rites of P jayachandran completed

Hot this week

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ മഹാരാഷ്ട്ര സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായിഅക്ഷരനിലാവ്-2026...

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

നാഗ്പുർ: എൽപിജിയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തദ്ദേശീയമായ എഥനോൾ...

തിരുവനന്തപുരത്ത് മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി...

ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലേക്ക് നേരിട്ടുള്ള സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ...

ഡി.കെ. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ .ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ...

ലാൽബാഗിൽ മാമ്പഴ– ചക്കപ്പഴ മേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: ലാൽബാഗിൽ മാമ്പഴ–ചക്കപ്പഴ മേള നാളെ തുടക്കമാകും. കർണാടക മാമ്പഴ വികസന...

Related Articles

Popular Categories