ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ‘കഥ എഴുതുമ്പോൾ’ എന്ന പേരില്‍ ഏകദിന സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ വെച്ചാണ് പരിപാടി.
മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകൾ 90369 85456 എന്ന നമ്പരിൽ whasapp ചെയ്യുകയോ [email protected] ൽ മെയിൽ ചെയ്യുകയോ ചെയ്യാം.
കഥകൾ മാർച്ച് 25 നു മുമ്പായി ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന രചനകൾ എഴുത്തുകാർക്ക് വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും.
സാഹിത്യ പ്രതിഭകളും എഴുത്തുകാരും കഥകൾ അപഗ്രഥിക്കും.
കഥാ രചനയുടെ സാങ്കേതികവും സർഗ്ഗാത്മകവുമായ മികവ് സാധ്യമാക്കുന്നതിനെക്കുറിച്ച് പ്രചോദനമാകുന്ന ചർച്ചയുടെ ഭാഗമാകുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS: ART AND CULTURE | BANGALORE WRITERS AND ARTISTS FORUM
SUMMARY : One Day Literary Debate on 6th April