വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇന്ത്യയുടെ വിദേശ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനാണ് ബി.ബി.സി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും ഇ.ഡി. പിഴയിട്ടത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇ.ഡി. വ്യക്തമാക്കി. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ബി.ബി.സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിർദേശമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്.

2023 ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
<BR>
TAGS : ENFORCEMENT DIRECTORATE
SUMMARY : ED fines BBC India Rs 3.44 crore for violating foreign exchange rules

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; യുവതലമുറ വരട്ടെ; അൻസിബ ഹസൻ

കൊച്ചി: അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ...

സമസ്ത നേതാവും മംഗളൂരു-കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

മംഗളൂരു: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസറഗോഡ്  ജില്ലാ പ്രസിഡന്റുമായ ത്വാഖ...

ശ്മശാനത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു; മൂന്നുപേർ പിടിയിൽ

കോയമ്പത്തൂര്‍: ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവന്‍...

ടെലഗ്രാമിനുള്ള താല്‍ക്കാലിക വിലക്ക് നീക്കി

ഡല്‍ഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കിയതോടെ പ്രമുഖ സമൂഹമാധ്യമ ആപ്പായ...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ നാടക സമിതി രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സ്വപ്നവേദി എന്നപേരില്‍ നാടക സമിതി...

Related Articles

Popular Categories