തലസ്ഥാനത്തെ നടുക്കിയ കൂട്ടകൊലപാതകത്തിന് പിന്നില്‍ പണമോ പ്രണയമോ?; കാരണം കണ്ടെത്താൻ പോലീസ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൊലപാതക പരമ്പരയുടെ കാരണം കണ്ടെത്താൻ പോലീസ്. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പ്രതി അ​ഫ്​​നാന്‍ പോലീസിൽ നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. എന്നാല്‍ ഇത്‌ പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. അതേസമയം പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. അ​ഫ്​​നാന്‍ പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്​ വി​ഷം ക​ഴി​ച്ച നി​ല​യി​ലാ​ണ്. പോലീസ് ഉടന്‍ തന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

മൂന്നിടങ്ങളിലായി അഞ്ചുപേരാണ് യുവാവിന്റെ ക്രൂരകൃത്യത്തില്‍ മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പേരുമല ‘സെല്‍മാസ്’ ല്‍ അഫ്നാന്‍ (23) ആണ് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചുറ്റികകൊണ്ട് തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്.

അഫ്നാന്റെ വീട്ടില്‍ വെച്ചാണ് സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് ഉമ്മയും ആക്രമണത്തിനിരയായത്. ശേഷം ഇവരുടെ മരണം ഉറപ്പാക്കാന്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിടുകയും ചെയ്തു.

വെഞ്ഞാറമ്മൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അഫ്സാന്‍. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് പിതൃമാതാവ് സല്‍മാബീവിയെ തലയ്ക്കടിച്ചു കൊന്നത്. ആദ്യം പിതൃസഹോദരന്റെ വീട്ടിലും പിന്നെ പിതൃമാതാവിന്റെ വീട്ടിലെത്തിയുമായിരുന്നു കൊല. പിന്നീട് സ്വന്തം വീട്ടിലെത്തി കൃത്യം നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അഫ്ഫാന്റെ ഉപ്പ റഹിം ഗള്‍ഫിലാണ്.
<BR>
TAGS : VENJARAMOODU MURDER | THIRUVANATHAPURAM
SUMMARY : Police to find out the reason behind the mass murder that shook the capital; Money or love?

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

കല ‘ഓണോത്സവം’ ഒക്ടോബർ 4-ന്; സ്വാഗതസംഘം രൂപവത്കരിച്ചു 

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ഓണോത്സവം- കല സാന്ത്വനം ഒക്ടോബർ 4-ന്...

വെനസ്വേല ഭൂചലനം: അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു....

റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും താഴേക്ക് വീണ് കോളേജ് അധ്യാപകന് പരുക്ക്

ബെംഗളൂരു: റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും വീണ് കോളേജ് അധ്യാപകന് പരുക്കേറ്റു.തുമകുരുവിലെ...

ഉഡുപ്പി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബെംഗളൂരു: ഉഡുപ്പി ജില്ലാ കോടതിക്ക് ഇമെയിൽ വഴി വീണ്ടും വ്യാജ ബോംബ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഡ്വ. എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ, ഗീനാ കുമാരിയെ മാറ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി...

ഒരാൾക്ക് കൂടി ഷിഗെല്ല; രോ​ഗം സ്ഥീരീകരിച്ചത് കൊല്ലം ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം...

സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 14 പേര്‍ മരിച്ചു

സൗദി: സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ്...

Related Articles

Popular Categories