ഹംപിയിലെ കൂട്ടബലാത്സം​ഗം; പ്രതികൾ കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഹംപിക്ക് സമീപം കൂട്ടബലാത്സം​ഗത്തിനിടെ പ്രതികൾ കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഡിഷാ സ്വദേശി ബിബിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംപി സനാപുർ കനാൽ കരയിൽ വെള്ളിയാഴ്ച രാത്രിയാണ്  സംഭവം. 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയുമാണ് കൂട്ടബലാത്സം​ഗത്തിന് ഇരയായത്.

ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ഇവരെ ഉപദ്രവിച്ചത്. രാത്രി 12 ഓടെ ഹോംസ്റ്റേയിലെ താമസക്കാരായ മൂന്ന് യുവാക്കൾക്കൊപ്പം കനാൽ കരയിൽ നിൽക്കുകയായിരുന്നു യുവതികൾ. കൂടെയുണ്ടായിരുന്ന യുവാക്കളെ കനാലിലേക്ക് തള്ളിയിട്ടാണ് സംഘം യുവതികളെ പീഡിപ്പിച്ചത്. യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ബിബിഷിന്റെ മൃതദേഹം ലഭിച്ചത്.

ഗംഗാവതി റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമത്തിന് ഇരയായ യുവതികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ  കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: One dead body of tourist found in Hampi canal

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക...

നവവധുവായ അധ്യാപിക ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ട സ്വകാര്യ...

മക്കൾക്കായി വ്യാജ വരുമാന സർട്ടിഫിക്കറ്റ്; കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷനെ സസ്പെൻഡ് ചെയ്ത് ഗവർണർ 

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷൻ ശിവശങ്കരപ്പ എസ്. എസ്.സഹുകറിനെ...

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും കെ.എം.സി.സി. ഐഷ് ഏരിയ കമ്മിറ്റിയും...

മലയാളികൾക്ക് അഭിമാനം; ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ്...

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

Related Articles

Popular Categories