പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി; യുവാവ് മരിച്ചു

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ വയറിനുള്ളിൽ വെളുത്ത തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. എൻഡോസ്കോപ്പി പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്രതിയെ ശസ്ത്രക്രിയക്ക് വിധേയനാമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ആളാണെന്നും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. താൻ വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് പോലീസിന്റെ പിടിയിലായതിന് പിന്നാലെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിയെ മാറ്റി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി, സ്കാനിം​ഗ് പരിശോധനകളിലാണ് വയറ്റിൽ രണ്ട് പാക്കറ്റുകളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവ പുറത്തെടുക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിക്കുന്നതിനിടെ പ്രതിയുടെ ആരോ​ഗ്യനില ​വഷളാവുകയായിരുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

TAGS: KERALA
SUMMARY: Man who swallowed mdma packets dies

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും കെ.എം.സി.സി. ഐഷ് ഏരിയ കമ്മിറ്റിയും...

മലയാളികൾക്ക് അഭിമാനം; ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ്...

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

Related Articles

Popular Categories