മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; സഹായ ഹസ്‌തവുമായി ഇന്ത്യ, 15 ടൺ സാധനങ്ങൾ അയച്ചു

ന്യൂഡൽഹി: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി – ടു – ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്.

തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു. തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു.

മ്യാൻമറിൽ നിലവിൽ 150പേരോളം ഭൂചലനത്തിൽപ്പെട്ട് മരിച്ചുവെന്നാണ് റിപ്പോ‍‌ർട്ടുകൾ. 150പേരുടെ മൃതദേഹങ്ങളാണ് രക്ഷാദൗത്യത്തിലൂടെ ഇതുവരെ കണ്ടെത്തിയത്. മ്യാൻമറിലും അയൽ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.

തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്ന് വീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മ്യാൻമറിൽ ഭൂചലനം കാരണം കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്. അതേസമയം മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ദ്ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‍ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.
<br>
TAGS : MYANMAR | EARTHQUAKE
SUMMARY : Myanmar, Thailand earthquake; India, with a helping hand, sent 15 tonnes of goods

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

Related Articles

Popular Categories