കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്.

ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മില്‍ തർക്കിക്കുന്നതും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു. കെട്ടിട കാവല്‍ക്കാരാണ് ഇരുവരെയും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പോലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. രണ്ടു മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇരുവരും നാട്ടില്‍ ആണ്. പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

TAGS : LATEST NEWS
SUMMARY : Malayali couple, nurses, found stabbed to death in Kuwait

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; തെരച്ചിൽ പുരോ​ഗമിക്കുന്നു

കോഴിക്കോട്: വടകര വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം...

എയർ ഇന്ത്യയുടെ മംഗളൂരു-മസ്കത്ത് സർവിസ് ജൂലൈ മുതൽ പുനരാരംഭിക്കുന്നു

മംഗളൂരു: ഒരു വർഷത്തോളമായി നിർത്തിവെച്ച മംഗളൂരു-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ...

സൗജന്യ കന്നഡ ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടെയുള്ള അന്യ ഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ...

‘ബ്ലൂം അവന്യൂ’; ഹരിതവത്കരണത്തിന്റെ ഭാഗമായി മൈസൂരു-മഗഡി റോഡിലെ 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ...

ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ എം.ക്യൂബ് ജൂലായ് 12 ന്

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി...

ആശങ്കയായി ഷിഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്....

Related Articles

Popular Categories