ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ചന്നപട്ടണ ബെംഗളൂരുവിൻ്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ രാമനഗരയ്ക്ക് കീഴിലാണ് ചന്നപട്ടണ ഉൾപ്പെടുന്നത്. എന്നാൽ ആദ്യകാലം മുതൽ ബെംഗളൂരു നഗരവുമായി അടുത്ത ബന്ധം ചന്നപട്ടണയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു. ഹോസ്‌കോട്ട്, ദേവനഹള്ളി, മാഗഡി, കനകപുര എന്നിവയെല്ലാം ബെംഗളൂരുവിലാണ്.

2023 ഒക്ടോബറിൽ രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ശിവകുമാർ അറിയിച്ചിരുന്നു. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ നിർദേശത്തെ എതിർത്ത് നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചന്നപട്ടണയിൽ നിന്ന് കോൺഗ്രസ് എംഎൽഎയെ തിരഞ്ഞെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ സാധിക്കുള്ളുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | DK SHIVAKUMAR
SUMMARY: Channapattana will be part of bengaluru soon says shivakumar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories