സിക്ക വൈറസ്; പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. അടുത്തിടെ ശിവമോഗയിൽ നിന്നുള്ള ഒരാളിൽ സിക്ക വൈറസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമെ സിക്ക വൈറസ് ബാധിച്ച് കഴിഞ്ഞയാഴ്ച ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഗർഭിണികളിലും, പ്രായമായവരിലും, രോഗാവസ്ഥയുള്ളവരിലുമാണ് വൈറസ് അണുബാധ പടരാനുള്ള സാധ്യത കൂടുതൽ. ഇവരിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഗർഭിണികളായ സ്ത്രീകൾക്ക് കൊതുക് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും, സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. ഈഡിസ് ജനുസ്സിൽ പെട്ട കൊതുകിൻ്റെ കടിയിലൂടെയാണ് സിക്ക വൈറസ് പ്രധാനമായും പകരുന്നത്. പനി, തലവേദന, കണ്ണിന് ചുറ്റും ചുവപ്പ്, സന്ധികളിലും പേശികളിലും വേദന, ചുണങ്ങു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

TAGS: KARNATAKA | ZIKA VIRUS
SUMMARY: Karnataka on alert for Zika virus cases

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈറ്റ്ടോപ്പിങ്ങ് ജോലികള്‍ക്കായി റേസ് കോഴ്സ് റോഡ് ഇന്ന് മുതൽ 2 മാസത്തേക്ക് അടയ്ക്കും

ബെംഗളൂരു: വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മജസ്റ്റിക്കിനെ മല്ലേശ്വരം, ശിവാജിനഗര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന...

വീടിന് മുന്നിലെ പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യം

ബെംഗളൂരു: വീടിന് മുന്നിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ്...

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം)...

മഴ തുടരും: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിലെ...

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

Related Articles

Popular Categories