യുവാവിനെ സുഹൃത്തിൻ്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിൻ്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ വീട്ടില്‍ വച്ചാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ഇയാള്‍ സുജിത്തിൻ്റെ വീട്ടില്‍ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നതോടെയാണ് മരണം സംഭവിച്ചതായി അറിയുന്നത്. മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS : KOCHI | DEAD
SUMMARY : The youth was found dead at his friend’s house

LEAVE A REPLY

Please enter your comment!
Please enter your name here