Wednesday, April 29, 2026
24 C
Bengaluru

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനു ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസെടുത്തു. 2021നും 2024നും ഇടയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സംസ്ഥാനത്ത് 247 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി തുറന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലുകൾ വഴിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്തി നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലുകൾ (എസ്എംഎംസി) രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചിട്ടുമുണ്ട്.

വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിനിടെ 247 കേസുകളാണ് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ 99, മൈസൂരു, കലബുർഗി, ബെളഗാവി എന്നിവിടങ്ങളിൽ 2 കേസുകൾ വീതം, മംഗളൂരുവിൽ ആറ്, തുമകുരുവിൽ ഒമ്പത്, രാമനഗര, ചിക്കബല്ലാപുര, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ മൂന്ന് വീതം, കുടകിൽ 14 കേസുകൾ എന്നിങ്ങനെയാണ് മറ്റ്‌ കണക്കുകൾ.

TAGS: BENGALURU | FAKE NEWS
SUMMARY: 99 booked in Bengaluru for fake news roll

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട്...

കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം...

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്....

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

Topics

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

Related News

Popular Categories

You cannot copy content of this page