പരിശീലനത്തിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

അഹമ്മദാബാദ്: പരിശീലന പറക്കലിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്‌) ധ്രുവ് ആണ് അപടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 12.10 മണിക്കാണ് അപകടമുണ്ടായതെന്ന് പോർബന്തർ പോലീസ് സൂപ്രണ്ട് ഭഗീരത്സിൻഹ് ജഡേജ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മൂന്നു ഉദ്യോഗസ്ഥരെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗതാഗതം, തിരച്ചില്‍, രക്ഷാപ്രവർത്തനം, മെഡിക്കല്‍ ഇവാക്വേഷൻ, രഹസ്യാന്വേഷണം തുടങ്ങി വിവിധ സൈനിക, സിവിലിയൻ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ധ്രുവ് ഹെലികോപ്റ്റർ 2002 മുതല്‍ സേവനത്തിലാണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) വികസിപ്പിച്ചെടുത്ത മള്‍ട്ടി-റോള്‍, ട്വിൻ എഞ്ചിൻ യൂട്ടിലിറ്റി ഹെലികോപ്റ്ററാണിത്.

TAGS : ACCIDENT
SUMMARY : Three killed in Coast Guard helicopter crash during training

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റില്‍ 

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ...

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡല്‍ഹി: ​ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന്...

പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു....

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

Related Articles

Popular Categories