ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതിയൊരുക്കി ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരള ഏവിയേഷൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ ഫ്‌ളൈയിങ് ടാക്സികൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ സരൽ ഏവിയേഷൻ ഇലക്‌ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴുസീറ്റുകളാകും ഉണ്ടാവുക.

നേരത്തെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈയിങ് ടാക്സികൾ ആരംഭിക്കാനും കമ്പനി സന്നദ്ധത അറിയിച്ചിരുന്നു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ഇതിനായി കരാർ ഒപ്പുവെച്ചിരുന്നു.

ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്താനായിരുന്നു കരാർ. 52 കിലോമീറ്റർ ദൂരം വെറും 19 മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും, തിരക്കുള്ള സമയത്തെ നിലവിലെ യാത്രാ സമയത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് മണിക്കൂർ. സേവനത്തിന് 1700 രൂപയാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് നഗര യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കും.

ജനങ്ങൾക്ക് മിതമായനിരക്കിൽ സർവീസ് ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സർവീസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിൽനിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യവും കമ്പനി ലഭ്യമാക്കും. 2023 ഒക്ടോബറിൽ ബെംഗളൂരുവിൽ ആരംഭിച്ച കമ്പനി ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി സർവീസ് ആരംഭിക്കാൻ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്.

TAGS: BENGALURU | FLYING TAXI
SUMMARY: Bengaluru to get flying taxis soon

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ; മെസ്സിക്ക് ചരിത്ര നേട്ടം

ഡാ​ല​സ് (യു​എ​സ്എ): ഫി​ഫ ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു ത​ക​ർ​പ്പ​ൻ റിക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം...

ബെംഗളൂരുവില്‍ പുതിയ 10.7 കിലോമീറ്റ‍ർ സിഗ്നൽ രഹിത, ടോൾ ഫ്രീ റോഡ്; എസ്എം കൃഷ്ണ റോഡ്‌ ഗതാഗതത്തിനു തുറന്നുകൊടുത്തു

ബെംഗളൂരു: മൈസൂരു റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാതയായ...

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും...

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സജ്ജമാക്കിയത് 36,000-ത്തിലേറെ ബൂത്തുകൾ

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ...

പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍; ഗ്രൂപ്പ് ചാമ്പ്യൻമാരായി കൊളംബിയ നോക്കൗട്ടില്‍, പോര്‍ച്ചുഗല്‍ രണ്ടാമത്

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗലും കൊളംബിയയുമായുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍....

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കറാച്ചി: ശനിയാഴ്ച വൈകുന്നേരം കറാച്ചിയിലെ സുരക്ഷാ താവളത്തിന് നേരെ അത്യാധുനിക ആയുധങ്ങളുമായി...

Related Articles

Popular Categories