ബെംഗളൂരു സർക്കുലർ റെയിൽവേ റൂട്ട് സർവേക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന സർക്കുലർ റെയിൽവേ പദ്ധതിയുടെ റൂട്ട് സർവേക്ക് റെയിൽവേ ബോർഡിന്റെ അനുമതി. നഗരത്തെ സമീപത്തെ അഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്നതാണ് സർക്കുലർ റെയിൽവേ പദ്ധതി. 287 കിലോമീറ്റർ ദൈർഘ്യമുള്ള സർക്കുലർ റെയിൽവേ പദ്ധതി ബെംഗളൂരുവിൻ‍റെ റെയിൽ ശേഷി വർധിപ്പിക്കാനും ട്രെയിൻ ഗതാഗതം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ, 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ ശൃംഖലയുടെ ഒരു ഇടനാഴിക്കായി ബെംഗളൂരു ഡിവിഷൻ സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിഗണിച്ച റെയിൽവേ ഡിവിഷൻ ഏഴ് ഇടനാഴികളുടെയും അന്തിമ ലൊക്കേഷൻ സർവേ ( ഫൈനൽ ലൊക്കേഷൻ സർവേ- എഫ്എൽഎസ്) പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു.

കൂടാതെ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സർക്കുലർ റെയിൽവേ ഇടനാഴിയുടെ സാധ്യതാപഠനത്തിനായി 7 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ദേവനഹള്ളി-ഒദാരഹള്ളി (28.5കിലോമീറ്റർ), നിദവന്ദ -ഒദാരഹള്ളി (40.3 കിലോമീറ്റർ), ദേവനഹള്ളി-മാലൂർ (46.5 കിലോമീറ്റർ), മാലൂർ-ഹീലാലിഗെ (52 കിലോമീറ്റർ), ഹീലാലിഗെ-ഹെജ്ജാല (42 കിലോമീറ്റർ), ഹെജ്ജാല-സോലൂർ (43.5 കിലോമീറ്റർ), സോലൂർ-നിദവന്ദ (34.2 കിലോമീറ്റർ) എന്നിവയാണ് പാതയിലെ പ്രധാന ഇടനാഴികൾ.

TAGS: BENGALURU RAIL NETWORK
SUMMARY: Approval for route survey for blr circular rail network

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരിലെ യുവതിയുടെ മരണം: ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവില്‍ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ്...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് ഒന്നര മാസത്തിനിടയിലെ...

നീണ്ടകര വള്ളം അപകടം ഗൗതമിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം; തെരച്ചില്‍ നടത്താൻ വിദഗ്ധസംഘം

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ പുത്തൻതുറ സ്വദേശി...

വോളിബോൾ സർവ് ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: വോളിബോൾ കളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു...

‘പോലീസിനെ ആക്രമിച്ചു, കടിച്ചു പരുക്കേല്‍പ്പിച്ചു’; ഇല്‍തിജ മുഫ്തിക്കെതിരെ കേസ്

ശ്രീനഗർ: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയ്‌ക്കെതിരെ...

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്; ഹോർമുസ് തുറക്കാൻ താൽക്കാലിക ധാരണ

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മലയാളിക്ക് നാലര ലക്ഷത്തിലേറെ രൂപ നഷ്ടമായി

ബെംഗളൂരു: രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം ഓൺലൈൻ വഴി മലയാളിയില്‍...

സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്

റി​യാ​ദ്: സൗദിയില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി...

Related Articles

Popular Categories