എടിഎം കിയോസ്കിൽ വൻ തീപിടുത്തം;16 ലക്ഷം രൂപ കത്തിനശിച്ചു

0
165

ബെംഗളൂരു: എടിഎം കിയോസ്കിൽ വൻ തീപിടുത്തം. വിജയനഗർ ഹൊസപേട്ടയിലെ ഗവൺമെന്റ് കോളേജ് റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തിൽ എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ കത്തി നശിച്ചു. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. എസ്‌ബി‌ഐയുടേതാണ് എടിഎം. പണത്തിന് പുറമേ, കെട്ടിടത്തിന് 40-50 ലക്ഷം രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സംഭവത്തിൽ ഹൊസ്പേട്ട് പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Fire breaks out at ATM kiosk in Hosapete, destroys Rs 16 lakh cash

LEAVE A REPLY

Please enter your comment!
Please enter your name here