കാവേരി ജലകണക്ഷൻ ഇല്ലാത്ത വീടുകൾ വാങ്ങരുത്; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി

0
160

ബെംഗളൂരു: കാവേരി ജലകണക്ഷൻ ഇല്ലാത്ത ഫ്ലാറ്റുകളോ അപാർട്ട്മെന്റുകളോ വാങ്ങരുതെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. കുടിവെള്ള കണക്ഷൻ പരിശോധിക്കാതെ ആരും വീടുകൾ വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ പാടില്ലെന്നും ബിഡബ്ല്യൂഎസ്എസ്ബി നിർദേശിച്ചു.

നഗരത്തിൽ നിർമാണത്തിലിരിക്കുന്ന എല്ലാ അപ്പാർട്ടുമെന്റുകളിലും വിൽപ്പനയ്ക്ക് മുമ്പ് കാവേരി ജല കണക്ഷൻ ഉണ്ടായിരിക്കണമെന്ന് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിയമം കെട്ടിട നിർമ്മാതാക്കൾക്കും ഭൂവുടമകൾക്കും ബാധകമാണ്. ഫ്ലാറ്റുകൾ വാങ്ങുന്നതിനുമുമ്പ് വാങ്ങുന്നവർ കാവേരി ജല കണക്ഷൻ പരിശോധിക്കേണ്ടതും അനിവാര്യമാണെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ ഡോ. രാം പ്രസാത് മനോഹർ പറഞ്ഞു.

ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താതെ നിർമ്മാതാക്കൾ ഫ്ലാറ്റുകൾ വിൽക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ നിയമം നടപ്പിലാക്കുന്നതിനായി ജലബോർഡ് ഉടൻ തന്നെ സർക്കാരിന് പുതിയ നിർദ്ദേശം സമർപ്പിക്കും. നിർദേശം പാലിക്കാത്ത നിർമ്മാതാക്കൾക്കും ഭൂവുടമകൾക്കും പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: BENGALURU
SUMMARY: BWSSB cautions flat buyers on taking homes without Cauvery water connection

LEAVE A REPLY

Please enter your comment!
Please enter your name here