ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മംഗളൂരു കുടുപ്പു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും മംഗളുരു കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു.

കുടുപ്പി സ്വദേശികളായ സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ധീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാറസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ്(35), കിഷോർ കുമാർ (37) തുടങ്ങിയവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. പ്രദേശവാസിയായ ദീപക് കുമാറിന്‍റെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ 25 ലധികം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

TAGS: KARNATAKA | CRIME
SUMMARY: Youth killed by mob lynching during cricket match

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഡൽഹി: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ്...

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ...

ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു

പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു....

‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍...

കടുവ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54)...

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. പ്രതികൂല...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റുമാരില്‍ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്

ഡല്‍ഹി: എ‍യർ ഇന്ത്യാ വിമാനം അപകടത്തില്‍പെട്ടതിന് കാരണം ആകാശച്ചുഴിയില്‍ വീണതല്ലെന്ന് റിപ്പോർട്ട്....

Related Articles

Popular Categories