ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവം; പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ലിവിയയുടെ മൊഴി എടുത്ത ശേഷം കേസില്‍ കൂടുതല്‍ പേ‍രെ പ്രതി ചേ‍ർക്കുന്നതില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബൈയില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു പിടിയിലാകുന്നത്.

ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിൻ്റെ സഹായത്തോടെ വ്യാജ ലഹരിക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബൈയിലേക്ക് പോവുകയായിരുന്നു. 2023 മാർച്ച്‌ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് ഇവർക്ക് 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ ഷീലയില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്സൈസ് ചുമത്തിയത്.

SUMMARY : Sheela Sunny was implicated in a fake drug case; Accused Livia Jose brought to Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബ്രെയിനോ മാനിയ ക്വിസ്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹാൾ കരയോഗത്തിൻ്റെ യുവജന വിഭാഗം കിസോറ ഏഴാമത് ബ്രെയിനോ...

മൈസൂരു കേരളസമാജം ഓണച്ചന്ത 23 മുതൽ 

ബെംഗളൂരു: മൈസൂരു കേരളസമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 23 മുതൽ 25...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

Related Articles

Popular Categories