നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ്

മലപ്പുറം: നിലമ്പൂരില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ് രേഖപ്പെടുത്തി. 263 പോളിങ്ങ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്.

രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടർമാരുടെ തിരക്കാണ്. മഴയെയും അവഗണിച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് മതീരി ജിഎല്‍പി സ്കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു

പ്രധാന മുന്നണി സ്ഥാനാർഥിയടക്കം 10സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മെയ് 25നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടിങ്ങിനായി ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂർണ സജ്ജം.

SUMMARY: Nilambur by-election; 20% polling after first 3 hours

Hot this week

കനത്ത മഴ; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: കനത്ത മഴയെ തുടർന്ന് കാസറഗോഡ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള...

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന...

പരസ്യമായി ലഹരി ഉപയോഗം; വിഡിയോ കേരള പോലീസിന് പങ്കുവച്ച്‌ ഉണ്ണി മുകുന്ദൻ

കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കേരള...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 35 രൂപകുറഞ്ഞ് 14,275...

ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ...

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ...

Related Articles

Popular Categories