യുഡിഎഫിൽ നിന്ന് തനിക്ക് ലഭിക്കേണ്ട 10000 ത്തോളം വോട്ട് സ്വരാജിന് ലഭിച്ചു’; ക്രോസ് വോട്ട് ആരോപണവുമായി പിവി അൻവർ

നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം. പ്രതിസന്ധി ഉണ്ടെങ്കിലും തനിക്ക് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയുമെന്നും അന്‍വര്‍ പറഞ്ഞു. സ്വരാജ് രണ്ടാം സ്ഥാനത്ത് ആയേക്കും, ഷൗക്കത്ത് മൂന്നാം സ്ഥാനത്ത് ആകാനും സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തില്‍ പ്രാദേശിക സര്‍വേ നടത്തിയെന്നും തനിക്ക് പ്രയാസമുള്ള കാര്യമാണ് അറിഞ്ഞതെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

10000 ത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചു. അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും സ്വരാജിന് ഇത് വലിയ ആശ്വാസമായെന്നും അദ്ദേഹം വ്യക്തമാക്കി. സ്വരാജ് 35000 വോട്ട് പിടിക്കൂമെന്ന് താന്‍ പറഞ്ഞത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്‍വറിന് വോട്ട് ചെയ്താല്‍ ഷൗക്കത്ത് ജയിക്കും എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ലേക്ക് യുഡിഎഫ് വോട്ടുകള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

”മലയോര കര്‍ഷക വോട്ടുകള്‍ 90% മുകളില്‍ എനിക്ക് ലഭിച്ചു. സ്ത്രീ വോട്ടുകളും അനുകൂലമായി. യുവാക്കളുടെ വോട്ടും ലഭിക്കുമെന്ന് സര്‍വേ റിപോര്‍ട്ട്. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍, പ്രതിപക്ഷ നേതാവിന്റെ തന്നോടുള്ള സമീപനം അടക്കം വോട്ടര്‍മാരെ സ്വാധീനിച്ചു. താന്‍ ജയിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് ഈ വോട്ടുകള്‍ പോയത്. യുഡിഎഫ് ലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫ് ലേക്ക് പോയത് കൊണ്ടാണ് സ്വരാജ് രണ്ടാം സ്ഥാനത്ത് വരുന്നത്,” പി.വി അന്‍വര്‍ പറഞ്ഞു.

SUMMARY: Swaraj got nearly 10000 votes from UDF that she deserved’; PV Anwar with allegations of cross vote

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച്‌ സോനം വാങ്ചുക്; നിരാഹാര സമരം തുടരുന്നു

ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി...

കോഴിക്കോട് യുവാവ് വീട്ടിനുളളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി....

എംബിബിഎസ് കോഴ്‌സിന്റെ ഫീസ് നാലരവര്‍ഷത്തേക്ക് മാത്രം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്....

Related Articles

Popular Categories