Home KARNATAKA കർണാടകയിൽ 8000 കോൺസ്റ്റബിൾമാരെയും 500 എസ്ഐമാരെയും ഉടൻ നിയമിക്കും

കർണാടകയിൽ 8000 കോൺസ്റ്റബിൾമാരെയും 500 എസ്ഐമാരെയും ഉടൻ നിയമിക്കും

0
12

കൊപ്പാൾ: കർണാടക പോലീസിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തുമെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. കഴിഞ്ഞ സർക്കാർ കാലത്ത് ഒരു സബ് ഇൻസ്പെക്ടറെ പോലും നിയമിച്ചിരുന്നില്ല. എന്നാൽ 500 എസ്ഐമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കഴിഞ്ഞ 5 വർഷമായി ഒഴിഞ്ഞു കിടക്കുന്ന 8000 പോലീസ് കോൺസ്റ്റബിൾ തസ്തികകൾ ഉടൻ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയെ ലഹരി മുക്ത സംസ്ഥാനമാക്കി മാറ്റും. ഇതിനായി ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

SUMMARY: 8000 new constables, 500 SIs soon, says Home Minister Dr G Parameshwara

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page