ഭക്ഷ്യ വിഷബാധ: 35000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു

മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടത്. വിമാനം 35000 അടി മുകളില്‍ പറക്കുമ്പോഴാണ് യാത്രക്കാര്‍ക്ക് തലകറക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായത്.

വിമാനത്തിനുള്ളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമികമായി സംശയിക്കപ്പെടുന്നത്. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിലും അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തിങ്കളാഴ്ച ആദ്യം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനും ആണ് തലകറക്കവും ചര്‍ദ്ദിലും അനുഭവപ്പെട്ടതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

വിമാനം മുംബൈയില്‍ ഇറങ്ങുമ്പോഴേക്കും രണ്ട് യാത്രക്കാരും രണ്ട് കാബിന്‍ ക്രൂ അംഗങ്ങളും രോഗബാധിതരായിരുന്നെന്നും വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. യാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഒരു പോലെ ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണെന്ന് വിമാനക്കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Food poisoning: Passengers collapse on Air India flight at 35,000 feet

Hot this week

തിരുവനന്തപുരത്ത് സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. കഴക്കൂട്ടം മുന്‍...

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു....

ബഹ്റൈനിലെ വിമാനത്താവളം അടച്ചു: യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശേരിയില്‍ നിന്നും ബഹറൈനിലേക്കുള്ള വിമാനം...

കൊല്ലത്ത് 10 വയസുകാരനെ പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം

കൊല്ലം: മൈനാഗപ്പള്ളിയില്‍ 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. ജില്ലാ ആശുപത്രിയില്‍...

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരു മരണം; നിരവധിപേർക്ക് പരുക്ക്

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ...

ഡൽഹിയിൽ റസ്റ്ററന്റിൽ വൻതീപ്പിടിത്തം; 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്ററന്റിൽ തീപ്പടർന്ന് 20...

കെഎന്‍എസ്എസ് ഫുട്ബോൾ മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മത്തികരെ കരയോഗം സംഘടിപ്പിച്ച ജ്വാല...

Related Articles

Popular Categories