മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പോലീസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഹൈകോടതിയെ സമീപിച്ചത്. സിനിമയില്‍ ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു എന്നീ കാര്യങ്ങളെക്കുറിച്ചറിയാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.

പ്രതികളുടെ മൂൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടിയിരുന്നു. ഈ മാസം 27ന് ഹാജരാകാനാണ് നിർദേശം. സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോണ്‍ ആന്‍റണി എന്നിവർക്കും നോട്ടീസ് നല്‍കിയിരുന്നു.

കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച്‌ സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

സിറാജ് സിനിമക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നല്‍കാതിരുന്നതിനാല്‍ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട്‌ ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്നായിരുന്നു ഹൈകോടതി നിരീക്ഷണം.

SUMMARY: Manjummal Boys financial fraud; Police say there is clear evidence that the accused committed the crime

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു...

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന്...

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാൻ ധാരണ

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് ഒടുവില്‍ ശാശ്വത...

പാറ്റകൾ പാർലമെന്റിന് സമീപമെത്തി; തടയാന്‍​ പോ​ലീ​സും വി​ട്ടു​കൊ​ടു​ക്കാ​തെ പാ​റ്റ​ക​ളും, സി​ജെ​പി​യു​ടെ മാ​ർ​ച്ചി​ൽ വ​ൻ സം​ഘ​ർ​ഷം

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാക്രോച്ച് ജനതാ പാര്‍ട്ടി...

സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ റേഷൻ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ...

ഒമാനില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേര്‍ക്ക് പരുക്ക്

സലാല: ഒമാനിലെ സലാല-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍...

നെന്മാറ ഇരട്ടകൊലക്കേസ്; ചെന്താമരക്ക് വധശിക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച്‌...

‘നിരാഹാരം അവസാനിപ്പിക്കാം, ഈ മൂന്ന് കാര്യങ്ങള്‍ സാധിച്ച്‌ തരണം; ഉപാധികള്‍ മുന്നോട്ടുവെച്ച്‌ സോനം വാങ്ചുക്ക്

ഡല്‍ഹി: നീറ്റ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

Related Articles

Popular Categories