തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; കുട്ടികളുടെ ഇരിപ്പിടങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

വിനീഷ് വിശ്വനാഥിന്റെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് എന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു.തിരുവനന്തപുരത്തെ ഒരു അപ്പർ പ്രൈമറി സ്കൂളിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പറയുന്നതാണ് സിനിമ. ഒരു ക്ലാസിലെ പരമ്പരാഗത വരി അടിസ്ഥാനമാക്കിയുള്ള ഇരിപ്പിട ക്രമീകരണം എങ്ങനെ ഒഴിവാക്കുന്നു എന്ന് സിനിമയില്‍ കാണിക്കുന്നുണ്ട്.

സിനിമ കൊണ്ടുവന്ന പ്രമേയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ, ഫ്രണ്ട് ബെഞ്ചേഴ്‌സ് ബാക്ക് ബെഞ്ചേഴ്‌സ് വിവേചനം അവസാനിപ്പിക്കാന്‍ ഒന്നിലേറെ സ്‌കൂളുകള്‍ തീരുമാനിക്കുകയായിരുന്നു. ബാക്ക് ബെഞ്ച് സമ്പ്രദായം ഉപേക്ഷിച്ച ഈ സ്‌കൂളുകള്‍ കുട്ടികളെ വട്ടത്തില്‍ ഇരുത്തുന്ന രീതിയില്‍ ഇരിപ്പിടം പരിഷ്‌കരിച്ചു. അധ്യാപകര്‍ക്ക് എല്ലാ വിദ്യാര്‍ഥികളിലേക്കും ഒരു പോലെ കണ്ണെത്തുമെന്നതാണ് ഇതിലെ പ്രധാന പ്രത്യേകത.

കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കേരളത്തിലെ നിരവധി സ്‌കൂളുകൾ ഈ രീതി സ്വീകരിച്ചു. കുറഞ്ഞത് ആറ് സ്‌കൂളുകളെങ്കിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. അവർ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തപ്പോൾ ഞങ്ങൾ വിവരം അറിഞ്ഞുവെന്നും സംവിധായകൻ വിനീഷ് പറഞ്ഞു.
SUMMARY: No more back benches in Tamil Nadu; Children’s seats to be made semi-circular

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡുകളിലും ഫുട്പാത്തുകളിലും ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി; ബെംഗളൂരുവിൽ 50 വാഹനങ്ങൾ ലേലത്തിന്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന...

മാരകായുധങ്ങളുമായി റോഡിൽ ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ...

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ...

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ്...

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്നു മലയാളികള്‍...

കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്...

നേപ്പാള്‍ പ്രളയം: കുട്ടികളടക്കം 53 മലയാളികള്‍ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 53 മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചതായി...

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും...

Related Articles

Popular Categories