റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, 19കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ്.

അക്ഷയും സുഹൃത്തുക്കളും കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെത്തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടന്നതാണ് അപകടത്തിന് കാരണമായത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിന് മുകളിലേയ്ക്ക് വീണതിനെത്തുടർന്ന് പോസ്റ്റും മരവും റോഡിൽ കിടന്നിരുന്നു. ഇതുവഴി കടന്നുവന്ന അക്ഷയ്‌യുടെ ബൈക്ക് പോസ്റ്റിൽ തട്ടിയതിന് പിന്നാലെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയ്‌യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വളരെ പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണതെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
SUMMARY: 19-year-old dies tragically after being electrocuted by a broken electric wire on the road

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

Related Articles

Popular Categories