Follow the News Bengaluru channel on WhatsApp

വാൽവ് ഘടിപ്പിച്ച എൻ 95 മാസ്കുകൾ വൈറസ് പകരുന്നത് തടയില്ല: മാസ്കുകൾ വിലക്കണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന എൻ 95 മാസ്കുകൾ വിലക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം മാസ്കുകൾ വൈറസിനെ പുറത്ത് വിടുന്നത് തടയുകയില്ലെന്നും ഇത് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

95 മാസ് കുകൾ ഫലപ്രദമല്ലാത്തതിനാൽ തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു അപകടമാകാം. പ്രത്യേകിച്ച് കോവിഡ് ബാധയുള്ള ആളാണെങ്കിൽ പുറത്തേക്ക് വിടുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാൻ സാധ്യതയേറെയാണ്. എൻ – 95 മാസ്കുകൾ സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യ പ്രവർത്തകർക്കു മാത്രമായി പരിമിതപ്പെടുത്താനും നിർദേശത്തില്‍ വ്യക്തമാക്കുന്നു.

 

Main Topic : Govt warns against use of N-95 masks with valved respirators


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.