അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ വൃദ്ധസദനം അടച്ചുപൂട്ടി

കണ്ണൂർ: ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെ, ശോച്യാവസ്ഥയിൽ പ്രവർത്തിച്ച അടച്ചുപൂട്ടി. കണ്ണൂർ സൗത്ത് ബസാറിലെ മെട്ടമ്മൽ റോഡിൽ പ്രവര്‍ത്തിച്ചിരുന്ന  മൈത്രിസദനം എന്ന സ്വകാര്യ വൃദ്ധസദനമാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടിയത്.

സ്ഥാപനത്തിലുണ്ടായിരുന്ന ഒൻപത് അന്തേവാസികളെ അനുയോജ്യമായ മറ്റ് ക്ഷേമസ്ഥാപനങ്ങളിലേക്ക് മാറ്റി. നാല് പേരെ കണ്ണൂർ ഗവ. വൃദ്ധസദനത്തിലേക്കും മൂന്ന് പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും രണ്ട് പേരെ തോട്ടട അഭയനികേതനിലേക്കുമാണ് മാറ്റിയത്.

2017 വരെ മാത്രമാണ് സ്ഥാപനത്തിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നത്. അതിന് ശേഷം അംഗീകാരം പുതുക്കാതെയാണ് വൃദ്ധസദനം പ്രവർത്തിച്ചുവന്നത്. ചോർന്നൊലിക്കുന്നതും കോൺക്രീറ്റ് അടർന്നുവീഴുന്നതുമായ അപകടാവസ്ഥയിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മാനദണ്ഡപ്രകാരമുള്ള ബിൽഡിംഗ് ഫിറ്റ്നസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ വർഷങ്ങളായി ലഭ്യമാക്കിയിട്ടില്ല.ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2024ൽ സ്ഥാപനം പൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് വക വെക്കാതെ തുടർന്നും പ്രവർത്തിച്ചുവരികയായിരുന്നു.

അന്തേവാസികളിൽ നിന്ന് തുക ഈടക്കുന്നുണ്ടെങ്കിലും നിലവാരമുള്ള സേവനങ്ങളൊന്നും നൽകിയിരുന്നില്ല. വൃത്തിഹീനമായ രീതിയിലാണ് പരിസരവും അടുക്കളയുമുള്ളത്. പാചക തൊഴിലാളിക്ക് മെഡിക്കൽ ഓഫീസർ പരിശോധിച്ചുനൽകിയ സാക്ഷ്യപത്രമില്ല. രോഗികളായ താമസക്കാർക്ക് ബന്ധുക്കൾ തന്നെ ശുശ്രൂഷ നൽകേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇത്തരത്തിൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിരവധി വീഴ്ചകൾ ഉള്ളതിനാലാണ് അടച്ചുപൂട്ടൽ നടപടിയിലേക്ക് വകുപ്പ് കടന്നത്.

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെയോ അനധികൃതമായോ താമസക്കാരുടെ ക്ഷേമം നോക്കാതെ പ്രവർത്തിക്കുന്ന എല്ലാ ക്ഷേമസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സാമൂഹ്യനീതിവകുപ്പിൽനിന്ന്‌ ലഭ്യമാകുന്ന നിർദേശങ്ങൾക്ക് വിധേയമായി അത്തരം സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.ബിജു അറിയിച്ചു.
SUMMARY: Private nursing home operating without authorization closed

Hot this week

ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി; 14.2 കിലോ സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം...

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം 

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച...

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

Related Articles

Popular Categories