ഇന്ത്യയ്ക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍ പാകിസ്ഥാന് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്. പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച പാക്‌ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

ഏപ്രിൽ 23 ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചു. ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഈ നീക്കം പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. 100-150 ഓളം വിമാനങ്ങളാണ് വ്യോമാതിർത്തിയിലൂടെ പോയിരുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത വിലക്കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ വഴിയുള്ള വ്യോമ ഗതാഗതത്തില്‍ 20 ശതമാനത്തോളമാണ് ഇടിവ് ഉണ്ടായത്. അതേസമയം സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകിലെന്നും മന്ത്രാലയം ന്യായീകരിക്കുന്നു.  ഓഗസ്റ്റ് 23 വരെയാണ് ഇന്ത്യ പാക്കിസ്ഥാനുള്ള വ്യോമപാത വിലക്ക് നീട്ടിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ഈ മാസം അവസാനം വരെയും വ്യോമപാത വിലക്ക് നീട്ടിയിട്ടുണ്ട്.
SUMMARY: Indian airspace closed; Pakistan loses crores

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

Related Articles

Popular Categories