ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്. ആശയപരമായ യുദ്ധമാണ് നടക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് ബി സുദർശൻ റെഡ്ഡി എന്നും എല്ലാവരും ഈ പേരിനെ അംഗീകരിച്ചുവെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. 21ന് നോമിനേഷൻ സമർപ്പിക്കുമെന്ന് ഇന്‍ഡ്യാ സഖ്യം അറിയിച്ചു. 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971 ല്‍ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗണ്‍സിലില്‍ അഭിഭാഷകനായി ചേർന്നു.

1988 മുതല്‍ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സർക്കാർ അഭിഭാഷകനായും 1990 ല്‍ 6 മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട്, 2005 ഡിസംബർ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതല്‍ 2011 ജൂലൈ 8 വരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.

SUMMARY: Justice B. Sudarshan Reddy is the Vice Presidential candidate of the India Alliance

Hot this week

കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടന്ന സ്‌കൂള്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) ഡിസംബർ...

ബലാത്സംഗകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ...

‘പാര്‍ട്ടി വിടാനൊരുങ്ങിയെന്ന് വ്യാജ പ്രചാരണം’; തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തി അധിക്ഷേപത്തിനെതിരെ എഐസിസി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍...

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തനപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റര്‍സ് അസോസിയേഷന്‍ വിവര്‍ത്തന പുരസ്‌കാരത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു....

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍...

20 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ റഹിം ജയില്‍ മോചിതനായി

റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഡല്‍ഹി: കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു....

സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം...

Related Articles

Popular Categories